പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഐഎമ്മിന്റെ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ വിമതർ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെന്റർ തുറന്നു. ജില്ലാ നേതൃത്വം പുറത്താക്കിയ നേതാക്കളാണ് ഇത് നടത്തിയത്. സംഘടനയിലെ വിഭാഗീയത കൂടുതൽ വ്യാപകമാകുന്നതിന്റെ സൂചനയാണിത്.