Political Crisis
ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചു; കാനഡയിലെ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ
കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ഗുരുതരമായ പ്രതിസന്ധിയിലാണ്. ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചതാണ് ഇതിന് കാരണം. ട്രൂഡോയുടെ ലിബറൽ സർക്കാർ പ്രതിപക്ഷമായ കൺസർവേറ്റീവുകളെ നേരിടുന്നതിൽ അശക്തരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചത്.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് നേതൃത്വം നൽകാൻ നോബേൽ ജേതാവ് മുഹമ്മദ് യുനൂസ്
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ നേതൃത്വം നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ് ഏറ്റെടുക്കും. രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുന്നു. ബംഗ്ലാദേശ് വിഷയത്തിൽ ഇന്ത്യ മുന്നണി പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക്; രാഷ്ട്രീയ അഭയം തേടുമെന്ന് റിപ്പോർട്ട്
ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ വിട്ട് ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്ന് സൂചന. ഇതിനിടെ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടക്കുന്നു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു; ലണ്ടനിലേക്ക് പോകുമെന്ന് സൂചന
ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് ബംഗ്ലാദേശ് വ്യോമസേന വിമാനത്തിലാണ് അവർ പുറപ്പെട്ടത്. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന.
ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുത്തു; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു
ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സൈന്യം ഭരണം ഏറ്റെടുത്തു. സൈനിക മേധാവി വാകർ ഉസ് സമാൻ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ...
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു; രാജ്യത്ത് സംഘർഷം രൂക്ഷം
ബംഗ്ലാദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയ ഹസീന, ഹെലികോപ്റ്ററിൽ ധാക്ക വിട്ടതായും ...