Police Transfer

ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിനെ പൊലീസ് സേനയിൽ നിന്ന് മാറ്റി
എഡിജിപി എം.ആർ. അജിത്കുമാറിനെ പൊലീസ് സേനയിൽ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിച്ചു. ട്രാക്ടർ വിവാദവുമായി ബന്ധപ്പെട്ട് ഡി.ജി.പി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര ഹൈക്കോടതി നേരത്തെ നിരോധിച്ചിട്ടുള്ളതാണ്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം റദ്ദാക്കിയതിൽ രാജ്ഭവന് അതൃപ്തി
സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ സർക്കാർ മാറ്റം വരുത്തിയതിൽ രാജ്ഭവന് അതൃപ്തി. ആറ് പോലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്ഭവൻ നിർദ്ദേശിച്ചിരുന്നത്. ഈ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് നിയമിക്കാനുള്ള ഉത്തരവ് റദ്ദാക്കിയതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റേണ്ട; സർക്കാർ ഉത്തരവ് റദ്ദാക്കി
ഗവർണർ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ വെട്ടി. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. ട്രാൻസ്ഫറുകൾ തത്കാലത്തേക്ക് മരവിപ്പിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.

സിപിഐഎം സംഘർഷം: പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധം
കണ്ണൂർ മണോളിക്കാവിൽ സിപിഐഎം പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഈ നടപടിയിൽ പ്രതിഷേധിച്ച് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. മൊമെന്റോയിലെ വാചകങ്ങൾ പോലീസ് സേനയിലെ അതൃപ്തി വെളിപ്പെടുത്തുന്നതാണ്.

മലപ്പുറം എസ്പിക്ക് സ്ഥലംമാറ്റം: പി.വി. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ നടപടി
മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി. പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. എസ്പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന നിലപാട് അൻവർ ആവർത്തിച്ചു.