POCSO Court

പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി; വിധി നാളെ
പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പദ്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കുറ്റം ചുമത്തി. കേസിൽ നാളെ കോടതി വിധി പ്രഖ്യാപിക്കും.

ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 67 വർഷം തടവ്
തിരുവനന്തപുരം ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയ്ക്ക് 50,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു.

ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം ചാക്കയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. 2024 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവാണിയൂർ കൊലപാതകം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ ചോദ്യം ചെയ്യും
എറണാകുളം തിരുവാണിയൂരിലെ നാല് വയസ്സുകാരിയുടെ കൊലപാതകത്തില് പ്രതിയെ പോലീസ് കസ്റ്റഡിയില് വിട്ടു. മൂവാറ്റുപുഴ പോക്സോ കോടതിയാണ് കുട്ടിയുടെ ബന്ധുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില് വിട്ടത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 43 വർഷം കഠിന തടവും
പാലക്കാട് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കഠിന ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയായ പ്രതിയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 43 വർഷം കഠിന തടവും ജീവപര്യന്തവും വെവ്വേറെ അനുഭവിക്കണം എന്ന് കോടതി അറിയിച്ചു.