POCSO Act

ഗുരുഗ്രാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; 2 യുവാക്കൾ അറസ്റ്റിൽ
ഗുരുഗ്രാമിൽ ട്യൂഷന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 2 യുവാക്കൾ അറസ്റ്റിലായി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ബംഗളൂരുവിൽ വിദ്യാർത്ഥിക്ക് ലൈംഗികാതിക്രമം; വാർഡൻ അറസ്റ്റിൽ
ബംഗളൂരുവിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമം. റാഗിംഗ് തടയുന്നതിന് പകരം പ്രോത്സാഹിപ്പിച്ച വാർഡനെതിരെയും കേസ്. കുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് വാർഡനെ അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകൻ; ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംസ്കൃതം അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പരാതിയെത്തുടർന്ന് ഒളിവിൽപോയ 36-കാരനായ അധ്യാപകനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്നും, അന്ന് സ്കൂൾ അധികൃതർ താക്കീത് നൽകി ഒതുക്കിയെന്നും ആരോപണമുണ്ട്.

ഡൽഹിയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 35 കാരൻ അറസ്റ്റിൽ
ഡൽഹിയിൽ 10 വയസ്സുകാരിയെ 35 വയസ്സുകാരൻ ബലാത്സംഗം ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു, കൂടുതൽ അന്വേഷണം നടക്കുന്നു.

വയനാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
വയനാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്ന ഈ അതിക്രമത്തിൽ മക്കിമല സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

താനെയിൽ സ്കൂളിൽ ആർത്തവ പരിശോധന: പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിലായി. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ പരിശോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥിനികളാണ് ഈ അതിക്രമത്തിന് ഇരയായത്.

മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിലായി. സൗത്ത് മുംബൈയിലെ ഹോട്ടലുകളിൽ വെച്ച് 2023 ഡിസംബർ മുതൽ ഒരു വർഷത്തോളമായി പ്ലസ് വൺ വിദ്യാർത്ഥിയെ ഇവർ പീഡിപ്പിച്ചു വരികയായിരുന്നു. വിദ്യാർത്ഥിയെ വരുതിയിലാക്കാൻ സഹായിച്ച പെൺസുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഐ ലവ് യൂ’ പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഐ ലവ് യൂ' പറഞ്ഞതിന് പോക്സോ കേസ് ചുമത്തിയ പ്രതിയുടെ ശിക്ഷ റദ്ദാക്കി. 'ഐ ലവ് യൂ' എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് ലൈംഗികാതിക്രമങ്ങൾ കൂടി പരിഗണിച്ചാൽ മാത്രമേ ഇത് കുറ്റകരമാകൂ എന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് ബസ്സിൽ ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് ഈ കേസിൽ അറസ്റ്റിലായത്. 2024 ഡിസംബർ മാസം മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്തിരുന്നു.

കൊല്ലം ചക്കുവള്ളിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിൽ
കൊല്ലം ചക്കുവള്ളിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിലായി. അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിനാണ് അറസ്റ്റ്. ശൂരനാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്; 15 ലക്ഷം രൂപ പിഴയും
തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ചു. 2019 മുതൽ പീഡനം തുടങ്ങിയെന്ന് കണ്ടെത്തി. കൗൺസിലിംഗിനിടെയാണ് കുട്ടി സത്യം വെളിപ്പെടുത്തിയത്.

പോക്സോ കേസിൽ 83 കാരന് 53.5 വർഷം കഠിന തടവ്; പിഴയായി 1.6 ലക്ഷം രൂപയും
കോട്ടയം സ്വദേശിയായ 83 വയസ്സുകാരന് പോക്സോ കേസിൽ 53.5 വർഷം കഠിന തടവ് ശിക്ഷ. 1.6 ലക്ഷം രൂപ പിഴയും വിധിച്ചു. ക്രിസ്തുമസ് ദിനത്തിൽ സഹോദരങ്ങളെ ആക്രമിച്ച മറ്റൊരു കേസിൽ മൂന്നുപേർ അറസ്റ്റിൽ.