PM Shri

പിഎം ശ്രീയിൽ സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാര്യർ
കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടയിൽ സന്ദീപ് വാര്യരുടെ പരിഹാസം. എൽഡിഎഫ് യോഗത്തിലെ തീരുമാനങ്ങൾ എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം. പിഎം ശ്രീ, മെസ്സി, ശബരിമല സ്വർണ്ണ പാളി വിഷയങ്ങളെക്കുറിച്ചും പരാമർശമുണ്ട്.

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അറിയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും ഒരുപോലെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നത് ആത്മഹത്യാപരം; സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ സുരേന്ദ്രന്
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.എം വഴങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ഇത് സർക്കാരിന്റെ വിശ്വാസ്യത പൂർണമായി നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ തീരുമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതുമുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ ചെയ്യുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പി.എം.ശ്രീ: കത്ത് അയക്കുന്നതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി
പി.എം.ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ സി.പി.ഐ അംഗീകരിച്ചതിനെ തുടർന്ന് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ സി.പി.ഐ തീരുമാനിച്ചു. കത്ത് അയച്ച് രാഷ്ട്രീയപരമായ തീരുമാനം പ്രഖ്യാപിച്ചാൽ സി.പി.ഐ വഴങ്ങുമെന്നാണ് സൂചന.

പിഎം ശ്രീ ധാരണാപത്രം; തീരുമാനം അംഗീകരിച്ച് സിപിഐ
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം സി.പി.ഐ അംഗീകരിച്ചു. കേന്ദ്രത്തിന് കത്ത് നൽകാനുള്ള തീരുമാനത്തിൽ സി.പി.ഐ നേതാക്കൾ തൃപ്തരാണ്. കത്ത് ലഭിച്ചതിന് ശേഷം മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ പങ്കെടുത്തേക്കും.

പി.എം. ശ്രീയിൽ നിന്ന് പിന്നോട്ടില്ല; ജനയുഗം ലേഖനം
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെയ്ക്കാനാകുമോ എന്നും ലേഖനം ചോദിക്കുന്നു. ഇന്ന് വൈകുന്നേരം 3.30-ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും.

പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആനി രാജ
പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ ആവശ്യപ്പെട്ടു. പി.എം. ശ്രീ രാജ്യത്തെ ഫെഡറൽ - മതേതര തത്വങ്ങൾക്ക് എതിരാണെന്നും പദ്ധതി ഹിന്ദുത്വ രാഷ്ട്രവാദത്തിന് ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു. സി.പി.ഐയുടെ നിലപാട് തുറന്നുപറയാൻ ധൈര്യമുള്ള പാർട്ടിയാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി പി.എം.ശ്രീയെ വിമർശിച്ച് ബിനോയ് വിശ്വം
മുഖ്യമന്ത്രിയെ വേദിയിലിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ പദ്ധതിയെ പരോക്ഷമായി വിമർശിച്ചു. ഇടതുപക്ഷം കൊണ്ടുവന്ന കേരള മോഡൽ വിദ്യാഭ്യാസം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് ഡി. രാജ
പി.എം. ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സി.പി.ഐയുടെ നിലപാട് എൽ.ഡി.എഫ് സർക്കാർ മനസിലാക്കണം. എം.ഒ.യു മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.എം. ശ്രീയിൽ സിപിഐ നിലപാട് നല്ല കാര്യം; സർക്കാരിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സണ്ണി ജോസഫ്
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സണ്ണി ജോസഫ്. മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുന്നുവെന്നും അതിൽ സി.പി.ഐ വീഴുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനയുടെ സന്ദർശനത്തിൽ സംശയാസ്പദമായ സാഹചര്യമുണ്ടെന്നും സണ്ണി ജോസഫ് ആരോപിച്ചു.

പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ലെന്ന് ബിനോയ് വിശ്വം
പി.എം. ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരമുണ്ടായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ചർച്ച സൗഹാർദ്ദപരമായിരുന്നുവെങ്കിലും ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല. തുടർനടപടികൾ യഥാസമയം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം രൂപീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ സി.പി.ഐ.എമ്മിനെയും സി.പി.ഐയെയും വിമർശിച്ചുകൊണ്ട് ജോർജ് കുര്യൻ രംഗത്ത് വന്നു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് സി.പി.എമ്മിന്റെ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.