കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്നതായി കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. പിഎം ശ്രീ സ്കൂൾ പദ്ധതിയിൽ തൽക്കാലം ഒപ്പിടേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.