PM Shri Scheme

പി.എം ശ്രീയിൽ ചേർന്നതിൽ പ്രതിഷേധം; മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് സി.പി.ഐ
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പങ്കെടുത്തതിനെത്തുടർന്ന് സി.പി.ഐ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ വിലയിരുത്തി. നവംബർ 4-നാണ് സംസ്ഥാന കൗൺസിൽ യോഗം നടക്കുക.

പി.എം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; സി.പി.എമ്മിൻ്റെ നിലപാട് വ്യക്തമാക്കണം: ഡി.രാജ
പി.എം. ശ്രീ പദ്ധതിയിലെ ധാരണാപത്രത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു. വിഷയത്തിൽ സി.പി.എം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എ. ബേബിയുമായി ഈ വിഷയത്തിൽ ചർച്ചകൾ നടന്നിരുന്നോ എന്ന ചോദ്യവും ഡി. രാജ ഉന്നയിക്കുന്നു.

പി.എം. ശ്രീ: മന്ത്രിയെത്തിയിട്ടും സി.പി.ഐ. വഴങ്ങുന്നില്ല, മുഖ്യമന്ത്രി ഇടപെട്ടേക്കും
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലുള്ള തർക്കം പരിഹരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. സി.പി.ഐ.യുടെ എതിർപ്പ് അവഗണിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം. നേതൃത്വം മാറിയതാണ് പുതിയ സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐയുടെ അതൃപ്തി തിരിച്ചടിയാകുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

പിഎം ശ്രീ പദ്ധതി: പ്രതിഷേധം കടുപ്പിക്കാൻ കെഎസ്യു; ഇന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് രാത്രി മാർച്ച് നടത്തും. ആയിരം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പിഎം ശ്രീ പദ്ധതിയിൽ സി.പി.ഐ.എമ്മിനെയും സി.പി.ഐയെയും വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്ത്. ഈ വിഷയത്തിൽ ഇരു പാർട്ടികളും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ശബരിമല വിഷയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം. ശ്രീ പദ്ധതി: പ്രതിഷേധം കടുപ്പിച്ച് സിപിഐ, തുടർനടപടികൾ ആലോചിക്കുന്നു
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിനെതിരെ സി.പി.ഐ പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനു പുറമേ മറ്റു നടപടികൾ സ്വീകരിക്കാനും സി.പി.ഐ തീരുമാനിച്ചു. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തും.

പി.എം. ശ്രീ: സി.പി.ഐ മന്ത്രിമാരെ പിൻവലിക്കുമോ? നിർണ്ണായക നീക്കവുമായി സി.പി.ഐ
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട സർക്കാർ നിലപാടിനെതിരെ സി.പി.ഐ കടുത്ത നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നു. മന്ത്രിമാരെ രാജിവെപ്പിച്ച് പുറത്തുനിന്ന് പിണറായി സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും സമാനമായ നിലപാടാണുള്ളത്.

പി.എം. ശ്രീ പദ്ധതി: സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കെ.എസ്.യു
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്ത്. ഇത് വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഈ നീക്കം ഒരു വലിയ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതിഷേധം അറിയിച്ച് എ.ഐ.വൈ.എഫ്
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി.എം. ശ്രീ പദ്ധതിക്കെതിരായ നിലപാട് മയപ്പെടുത്താൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് വ്യക്തമാക്കി. പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

പി.എം. ശ്രീ പദ്ധതിയിൽ സിപിഐ-സിപിഎം ഭിന്നത; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
പി.എം. ശ്രീ പദ്ധതിയിലുള്ള വിയോജിപ്പ് സി.പി.ഐ, സി.പി.ഐ.എമ്മിനെ അറിയിച്ചു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം അറിയിച്ചു. വർഗീയ അജണ്ടയ്ക്ക് കീഴ്പ്പെടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അമർഷം; മന്ത്രിസഭയിൽ ആശങ്ക അറിയിച്ചിട്ടും പ്രതികരണമില്ല
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഉന്നയിച്ച ആശങ്കകളിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതികരിക്കാത്തതിൽ സി.പി.ഐക്ക് അമർഷം. സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജൻ ആശങ്ക അറിയിച്ചിട്ടും സി.പി.ഐ.എം മന്ത്രിമാർ പ്രതികരിച്ചില്ല. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാരുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും സി.പി.ഐ ആരോപിക്കുന്നു.