PM Shri

ജോൺ ബ്രിട്ടാസിനെതിരെ സുരേഷ് ഗോപി; കൊച്ചി മെട്രോയെ അവഹേളിച്ചവരെ “ഊളകൾ” എന്ന് വിളിക്കണം
പി.എം. ശ്രീ പദ്ധതിയിൽ ജോൺ ബ്രിട്ടാസിനെതിരെ വിമർശനവുമായി സുരേഷ് ഗോപി രംഗത്ത്. കൊച്ചി മെട്രോയെ അവഹേളിച്ചവരെ "ഊളകൾ" എന്ന് വിളിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയ്ക്ക് എയിംസ് വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് പാലമായത് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ കോളിളക്കം
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം.പി.യാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു. പദ്ധതിയിൽ ഒപ്പുവെക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി സമ്മതം അറിയിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയോട് സി.പി.ഐയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ വിമർശനം ഉയർന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ വിഷയം ഉന്നയിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറിയെപ്പോലും ഇരുട്ടിൽ നിർത്തിയാണ് തീരുമാനമെടുത്തതെന്ന വിമർശനവും ഉണ്ടായി.

പി.എം.ശ്രീയിൽ ചോദ്യം; മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് രോഷം
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവേ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് രോഷാകുലനായി. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. പി.എം. ശ്രീ പദ്ധതിയിൽ തുടർച്ചയായ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് കത്തയച്ചു
പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഒടുവിൽ കേന്ദ്രത്തിന് കത്തയച്ചു. കത്ത് വൈകുന്നതിൽ സി.പി.ഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. സി.പി.ഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചത്.

പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ നിലപാട് അറിയിക്കാൻ കേരളം; പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം
പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്രത്തെ അറിയിക്കും. പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എസ്എസ്കെ ഫണ്ട് ലഭ്യമാക്കാൻ പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

പി.എം. ശ്രീയിൽ നിന്നുള്ള പിന്മാറ്റം കാപട്യം; മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ജോർജ് കുര്യൻ
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ നൽകുന്ന കത്തിന് കടലാസിന്റെ വില മാത്രമേ ഉണ്ടാകൂ എന്നും ജോർജ് കുര്യൻ വിമർശിച്ചു.

പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്ന് സർക്കാർ
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ കേന്ദ്രത്തെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട മരവിപ്പിക്കൽ കത്തിന്റെ കരട് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചെത്തിയ ശേഷം ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കും.

പി.എം.ശ്രീയില് ഒപ്പിട്ടത് ഇടതുമുന്നണിയില് ചര്ച്ച ചെയ്യാതെ; വിമര്ശനവുമായി എം.എ.ബേബി
പി.എം. ശ്രീ പദ്ധതിയില് സര്ക്കാര് ഒപ്പുവച്ചതിനെ വിമര്ശിച്ച് സി.പി.ഐ.എം ജനറല് സെക്രട്ടറി എം.എ. ബേബി. ഇടത് മുന്നണിയില് ചര്ച്ച ചെയ്യുന്നതിന് മുന്പ് പി.എം. ശ്രീയില് ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.എ. ബേബി പറഞ്ഞു. ധാരണാപത്രത്തില് ഒപ്പിടുന്നത് എല്ലാവര്ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

സിപിഐയുടെ വാക്കുകള് വേദനയുണ്ടാക്കി; വിമര്ശനവുമായി മന്ത്രി ശിവന്കുട്ടി
പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വത്തിനെതിരെ വിമര്ശനവുമായി മന്ത്രി വി. ശിവന്കുട്ടി രംഗത്ത്. സ്വന്തം മുന്നണിയില് നിന്നുണ്ടായ വിമര്ശനം വേദനിപ്പിച്ചെന്നും മന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില് പി എം ശ്രീ പദ്ധതിയെ അനുകൂലിച്ചതിനെ തുടര്ന്ന് കടുത്ത രാഷ്ട്രീയ വിമര്ശനങ്ങള് ഏറ്റുവാങ്ങേണ്ടി വന്നു.

പിഎം ശ്രീയിൽ നിന്ന് പിന്മാറിയാൽ ആത്മഹത്യപരമെന്ന് കെ. സുരേന്ദ്രൻ
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. അതേസമയം പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോർട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി.എം. ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സി.പി.ഐയിൽ നിന്നുള്ള ഒരംഗത്തെക്കൂടി ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കും. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകാനാണ് നിലവിൽ സർക്കാർ തീരുമാനം.