PM Shree

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്ത് എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമെന്ന് ബിനോയ് വിശ്വം
പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐയുടെ രാഷ്ട്രീയ സമ്മർദ്ദമാണ് കത്തയക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ആർ.എസ്.എസിൻ്റെ വിദ്യാഭ്യാസരംഗത്തേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള പോരാട്ടത്തിലെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൂടാതെ എസ്.എസ്.കെ. ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചകൾ നടത്തി. വന്ദേഭാരത് ട്രെയിനിൽ ആർ.എസ്.എസ് ഗണഗീതം പാടിയ സംഭവത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചതായും മന്ത്രി അറിയിച്ചു.

പി.എം. ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി; ഖേദം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ്
പി.എം. ശ്രീ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പി.എം. ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരത്തിൽ ഖേദം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ് രംഗത്തെത്തി. മന്ത്രിയുടെ ജാഗ്രതക്കുറവാണ് തങ്ങൾ ചൂണ്ടിക്കാണിച്ചതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പറഞ്ഞു.

പ്രിയങ്കയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
പി.എം. ശ്രീയെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയപരമായ അവസരവാദവും അജ്ഞതയും നിറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പ്രിയങ്ക ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഇത് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭായോഗത്തിലെ തീരുമാനം ഉടൻ തന്നെ കേന്ദ്രത്തെ അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.

പി.എം. ശ്രീയിൽ എൽഡിഎഫിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി; നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
പി.എം. ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. സർക്കാരിന് പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലെന്നും രണ്ട് വള്ളത്തിൽ ചവിട്ടരുതെന്നും അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടിക പുതുക്കൽ തീരുമാനത്തെയും കോൺഗ്രസ് എതിർക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു.

പി.എം. ശ്രീ പദ്ധതിയില് പുനഃപരിശോധന; പദ്ധതി മരവിപ്പിച്ച് സര്ക്കാര്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സര്ക്കാര് പുനഃപരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പി.എം.ശ്രീയിൽ ഒപ്പിട്ട മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. കേരളത്തിന്റെ ഗതികേടാണ് ഇതെന്നും അദ്ദേഹം കുറിച്ചു. എസ്എഫ്ഐ കൃഷി വകുപ്പ് മന്ത്രി രാജിവെക്കണമെന്നും എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പി.എം. ശ്രീ: ഇന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം; മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചേക്കും
പി.എം. ശ്രീ പദ്ധതിയിൽ ഏകപക്ഷീയമായി ഒപ്പിട്ട വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും. മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അടിയന്തരമായി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. ധാരണാപത്രത്തിൽ നിന്ന് പിന്നോട്ട് പോകാത്ത പക്ഷം മന്ത്രിസഭായോഗം ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.

പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തർക്കമുള്ള വിഷയങ്ങളിൽ കോടതിയെ സമീപിക്കാമെന്നും ധാരണാപത്രത്തിലുണ്ട്. എൻ.ഇ.പി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പറഞ്ഞതായും മന്ത്രി അറിയിച്ചു.

പിഎം ശ്രീയിൽ ഒപ്പിട്ടതിനെതിരെ സന്ദീപ് വാര്യർ; നിലപാട് കടുപ്പിച്ച് സിപിഐയും
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ രംഗത്ത്. നരേന്ദ്രമോദിയുടെ പണം വാങ്ങാൻ പാർട്ടി കോൺഗ്രസ് പ്രമേയം വരെ ഉപേക്ഷിക്കുന്ന സിപിഐഎമ്മിനെ കേരളത്തിലെ മതന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ രംഗത്ത് വന്നിട്ടുണ്ട്.

പി.എം. ശ്രീയിൽ സി.പി.ഐ ഇരുട്ടിലാണെന്ന് ബിനോയ് വിശ്വം; മുന്നണി മര്യാദയുടെ ലംഘനമെന്നും വിമർശനം
പി.എം. ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. സി.പി.ഐയെ അറിയിക്കാത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഉള്ളടക്കം ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

പി.എം. ശ്രീയിൽ സർക്കാരിന് പിന്തുണയുമായി കേരള കോൺഗ്രസ് എം; സി.പി.ഐ.എമ്മുമായി ചർച്ചക്കൊരുങ്ങി നേതൃത്വം
പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം രംഗത്ത്. സാമ്പത്തിക സഹായം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അത്യാവശ്യമാണെന്നും ജോസ് കെ. മാണി അഭിപ്രായപ്പെട്ടു. അതേസമയം, പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് സി.പി.ഐ.എം അറിയിച്ചു. സി.പി.ഐയുമായി ചർച്ച നടത്തുമെന്നും നയത്തിൽ മാറ്റമില്ലെന്നും സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കി.