കെനിയയിലെ ഗവേഷകർ പ്ലാസ്റ്റിക് തിന്നുന്ന പുഴുക്കളെ കണ്ടെത്തി. ആൽഫിറ്റോബിയസ് ജനുസ്സിൽപ്പെട്ട വണ്ടുകളുടെ ലാർവ്വയ്ക്ക് പോളിസ്റ്റൈറീൻ ദഹിപ്പിക്കാൻ കഴിയും. ഇത് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് പുതിയ പ്രതീക്ഷ നൽകുന്നു.