PK Firos

ലഹരി കേസ്: പി.കെ. ഫിറോസിൻ്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല
ലഹരി പരിശോധനക്കിടെ പോലീസിനെ മർദിച്ച കേസിൽ പി.കെ. ഫിറോസിൻ്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡിലാണ് ബുജൈർ.

പോലീസിനെ മർദിച്ച കേസ്: പി.കെ. ബുജൈറിൻ്റെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
ലഹരി പരിശോധനയ്ക്കിടെ പോലീസിനെ മർദിച്ച കേസിൽ പി.കെ. ബുജൈറിൻ്റെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരനാണ് ബുജൈർ. ബുജൈറിന് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഫിറോസിൻ്റെ സഹോദരൻ ലഹരി കേസിൽ; ഫിറോസും ലീഗും മറുപടി പറയണമെന്ന് കെ.ടി. ജലീൽ
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരൻ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തിൽ സി.പി.ഐ.എം നേതാവ് കെ.ടി. ജലീൽ പ്രതികരിച്ചു. ലഹരി കേസിൽ ഫിറോസും മുസ്ലിം ലീഗും മറുപടി പറയണമെന്ന് ജലീൽ ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാരെ മയക്കുമരുന്നിന്റെ വലയിലാക്കിയെന്നും ഫിറോസ് അറിഞ്ഞിട്ടും പൊലീസിന് വിവരം നൽകിയില്ലെന്നും ജലീൽ ആരോപിച്ചു.

യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തൽ
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയാസുമായി പലതവണ ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായും ബുജൈർ സമ്മതിച്ചിട്ടുണ്ട്. നിലവിൽ പൊലീസിനെ ആക്രമിച്ച കേസിൽ ബുജൈർ 14 ദിവസത്തെ റിമാൻഡിലാണ്.

ലഹരി കേസിൽ സഹോദരൻ അറസ്റ്റിലായ സംഭവം; പ്രതികരണവുമായി പി.കെ. ഫിറോസ്
ലഹരി കേസിൽ സഹോദരൻ അറസ്റ്റിലായ സംഭവത്തിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രതികരിച്ചു. കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും ഫിറോസ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹോദരൻ ലഹരി കേസിൽ അറസ്റ്റിലായ സംഭവം; ഫിറോസ് രാജി വെക്കണമെന്ന് ബിനീഷ് കോടിയേരി
പി.കെ. ഫിറോസിൻ്റെ സഹോദരൻ ലഹരി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. ഫിറോസ് രാജി വെച്ച് മാതൃക കാണിക്കണമെന്നും, ജുബൈറും ഫിറോസും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോയെന്നും ബിനീഷ് ചോദിച്ചു. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധനക്കിടെയാണ് പി.കെ. ബുജൈർ പിടിയിലായത്.

കന്യാസ്ത്രീകളുടെ ജാമ്യം: സന്തോഷം പങ്കിട്ട് യൂത്ത് ലീഗും; പ്രതികരണവുമായി സാദിഖലി തങ്ങളും
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്ത്. കന്യാസ്ത്രീകളുടെ ജാമ്യം മതേതര വിശ്വാസികൾ ആഹ്ളാദത്തോടെ സ്വീകരിക്കുന്നുവെന്നും മുസ്ലിം യൂത്ത് ലീഗും അവർക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുകളുടെ കണ്ണ് തുറന്നിട്ടില്ലെന്നും സമരം തുടരുമെന്നും സാദിഖ് അലി തങ്ങൾ പ്രതികരിച്ചു.

യുവ പ്രാതിനിധ്യം ഉറപ്പാക്കും: യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പുറത്ത്
മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നിഷേധിക്കുന്ന നയം തുടരും. യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പികെ ഫിറോസ്. പുതിയ ക്യാമ്പയിൻ രീതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ പി കെ ഫിറോസ്; മാപ്പ് പറയണമെന്ന് ആവശ്യം
കെ ടി ജലീലിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രൂക്ഷ വിമർശനം നടത്തി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും ഉണ്ടെന്ന ജലീലിന്റെ ആരോപണം വിവാദമായി.

കാഫിർ സ്ക്രീൻഷോട്ട് വിവാദം: പൊലീസ് നടപടികൾ വൈകുന്നതിൽ പ്രതിഷേധം
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസ് നടപടികൾ വൈകുന്നതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രൂക്ഷ വിമർശനം ഉന്നയിച്ചു. DYFI നേതാവ് റിബീഷിനെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഒളിച്ചുകളിയാണെന്ന് ആരോപണം. വിഷയത്തിൽ സത്യം പുറത്തുവന്നതായി ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു.