Pink T20 Challengers

KCA Pink T20 Challengers

കെസിഎ പിങ്ക് ടി20 ചലഞ്ചേഴ്സ്: പേൾസും എമറാൾഡും വിജയത്തുടക്കം കുറിച്ചു

നിവ ലേഖകൻ

കെസിഎ പിങ്ക് ടി20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പേൾസും എമറാൾഡും വിജയിച്ചു. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പേൾസ് റൂബിയെയും എമറാൾഡ് ആംബറിനെയും തോൽപ്പിച്ചു. ക്യാപ്റ്റൻമാരുടെ മികച്ച പ്രകടനമാണ് ഇരു ടീമുകളുടെയും വിജയത്തിന് കാരണമായത്.