PinarayiVijayan

വി.എസ് അച്യുതാനന്ദൻ ജീവിതം പോരാട്ടമാക്കി മാറ്റിയെന്ന് എം.എ. ബേബി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ. വി.എസ് ഒരു പോരാളിയായിരുന്നുവെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. എല്ലാ കാലത്തും തൊഴിലാളിവർഗ്ഗ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.

രാഷ്ട്രീയമില്ല, പ്രതികരിച്ചത് വേദനയിൽ നിന്ന്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഡോ.ഹാരിസ് ഹസൻ
മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ഡോ. ഹാരിസ് ഹസൻ രംഗത്ത്. തന്റെ പ്രതികരണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണമെന്നും ഡോ.ഹാരിസ് ഹസൻ ട്വന്റിഫോറിനോട് പറഞ്ഞു. പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കണ്ടപ്പോഴുള്ള മാനസിക വേദനയിൽ നിന്നാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയന് ജന്മദിനാശംസകളുമായി പ്രമുഖർ; ക്ലിഫ് ഹൗസിൽ ആഘോഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ക്ലിഫ് ഹൗസിൽ ആഘോഷിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചെറുമകൻ ഇഷാൻ കേക്ക് മുറിച്ച് മുഖ്യമന്ത്രിക്ക് മധുരം നൽകി.