Pilgrimage

ശബരിമല തീർത്ഥാടന സീസൺ ആരംഭം: പുതിയ ഒരുക്കങ്ങളും വിപുലമായ സൗകര്യങ്ങളും
ശബരിമല സന്നിധാനം ശരണമന്ത്ര മുഖരിതമാകുന്നു. പുതിയ മേൽശാന്തിമാർ ചുമതലയേറ്റു. 18 മണിക്കൂർ ദർശന സമയവും വിപുലമായ സൗകര്യങ്ങളും ഒരുക്കി.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം; പുതിയ സൗകര്യങ്ങളുമായി ശബരിമല
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുകയും 18 മണിക്കൂർ ദർശന സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല തീർഥാടനം: കുടിവെള്ള വിതരണത്തിന് കേരള വാട്ടർ അതോറിറ്റിയുടെ സമഗ്ര ഒരുക്കങ്ങൾ
ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കാൻ കേരള വാട്ടർ അതോറിറ്റി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. പമ്പ മുതൽ സന്നിധാനം വരെ 68 ലക്ഷം ലിറ്റർ ജലം സംഭരിച്ചിട്ടുണ്ട്. റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ വഴി മണിക്കൂറിൽ 35,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും.

ശബരിമലയിൽ സൗജന്യ വൈഫൈ: തീർത്ഥാടകർക്ക് പുതിയ സൗകര്യം
ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ബിഎസ്എൻഎല്ലിന്റെ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം.

ശബരിമല തീർത്ഥാടനം: കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു. നാളെ മുതൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കും.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സജ്ജമായി ശബരിമല; നിരവധി മാറ്റങ്ങളുമായി ഇത്തവണത്തെ സീസൺ
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തയ്യാറായി. ദർശന സമയം 18 മണിക്കൂറായി ഉയർത്തി, പ്രതിദിനം 1.5 ലക്ഷം പേർക്ക് ദർശനം. പമ്പയിൽ കൂടുതൽ നടപ്പന്തലുകളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കി.

ശബരിമല ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ദർശന സമയം 18 മണിക്കൂറാക്കി
ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ദര്ശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചു. പ്രതിദിനം 80,000 പേര്ക്ക് ദര്ശന സൗകര്യമുണ്ടാകും.

ശബരിമല തീര്ഥാടകര്ക്ക് ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന എ.ഐ. സഹായി ഉടനെത്തും
ശബരിമല തീര്ഥാടകര്ക്ക് മികച്ച അനുഭവം നല്കാന് 'സ്വാമി ചാറ്റ് ബോട്ട്' എന്ന എ.ഐ. സഹായി ഉടനെത്തും. ആറു ഭാഷകളില് സേവനം ലഭ്യമാകും. ക്ഷേത്രകാര്യങ്ങള്, യാത്രാ വിവരങ്ങള് തുടങ്ങിയവ ലഭ്യമാക്കും.

ശബരിമല തീർത്ഥാടകർക്ക് പുതിയ നിർദ്ദേശങ്ങൾ; ആധാർ കാർഡ് നിർബന്ധം
ശബരിമല തീർത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കരുതണമെന്ന് ദേവസ്വം ബോർഡ്. 80,000 പേർക്ക് വെർച്വൽ, തത്സമയ ബുക്കിംഗ് വഴി ദർശനം. കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും ലഭ്യമാകും.

ശബരിമല തീർത്ഥാടനം: കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നു
ശബരിമല തീർത്ഥാടന സീസണിൽ കെ.എസ്.ആർ.ടി.സി പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നു. വെർച്വൽ ക്യൂവിനോടൊപ്പം ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തും. തീർത്ഥാടന സീസണിന്റെ രണ്ട് ഘട്ടങ്ങളിലായി 933 ബസുകൾ സർവീസ് നടത്തും.

ശബരിമല തീർഥാടകർക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തീർഥാടകർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ, പാർക്കിംഗ്, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശബരിമല തീർത്ഥാടനം: വെർച്വൽ ക്യു ഇല്ലാതെ 10,000 പേർക്ക് ദർശനം; സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി
ശബരിമല തീർത്ഥാടനത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. വെർച്വൽ ക്യു ഇല്ലാതെ 10,000 ഭക്തർക്ക് ദർശനം അനുവദിച്ചു. സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി, ബാർകോഡ് സംവിധാനം നടപ്പിലാക്കി.