ഓസ്ട്രേലിയയിലെ പിൽബറയിൽ 3.5 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാ ഗർത്തം കണ്ടെത്തി. കർട്ടിൻ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ഭൂമിയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ വിലപ്പെട്ട സൂചനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.