Pharmaceutical Regulations
പ്രെസ്ബയോപിയയ്ക്കുള്ള ‘പ്രസ്വു’ ഐ ഡ്രോപ്പിന് ഡിസിജിഐ അനുമതി നിഷേധിച്ചു
Anjana
മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച 'പ്രസ്വു' ഐ ഡ്രോപ്പിന് ഡിസിജിഐ അനുമതി നിഷേധിച്ചു. നിയമലംഘനവും ദുരുപയോഗ സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രെസ്ബയോപിയ ചികിത്സയ്ക്കായി വികസിപ്പിച്ച ഈ മരുന്നിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു.
പനി, ജലദോഷം, അലർജി എന്നിവയ്ക്കുള്ള 156 കോമ്പിനേഷൻ മരുന്നുകൾ കേന്ദ്രം നിരോധിച്ചു
Anjana
കേന്ദ്ര സർക്കാർ 156 നിശ്ചിത ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ചു. പനി, ജലദോഷം, അലർജി എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ മരുന്നുകൾ മനുഷ്യശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തി. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.