PG Seats

Kerala medical PG seats

കേരളത്തിന് 12 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി; വിദഗ്ധ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ നടപടി

നിവ ലേഖകൻ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 12 പുതിയ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചു. പീഡിയാട്രിക് നെഫ്രോളജി, പൾമണറി മെഡിസിൻ, അനസ്തേഷ്യ, സൈക്യാട്രി എന്നീ വിഭാഗങ്ങളിലാണ് പുതിയ സീറ്റുകൾ. ഇതോടെ സർക്കാർ വന്നതിനു ശേഷം 92 പുതിയ പിജി സീറ്റുകൾക്ക് അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.