Peter Navarro

Peter Navarro India

ഇന്ത്യ റഷ്യയുടെ ‘അലക്കുശാല’; വിമർശനവുമായി ട്രംപിന്റെ ഉപദേഷ്ടാവ്

നിവ ലേഖകൻ

യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ റഷ്യൻ യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണ് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.