Pension Reform

Kerala Government Employees Strike

സർക്കാർ ജീവനക്കാരുടെ പണിമുടക്ക്: ചർച്ചയ്ക്ക് വിളിക്കാതെ ജനാധിപത്യ മര്യാദ കാട്ടിയില്ലെന്ന് സി.പി.ഐ സർവീസ് സംഘടന

നിവ ലേഖകൻ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ സർവീസ് സംഘടനകൾ നാളെ പണിമുടക്കുന്നു. ചർച്ചയ്ക്ക് വിളിക്കാത്ത സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. പ്രതിപക്ഷ സർവീസ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി: 50% ശമ്പളം പെൻഷനായി ഉറപ്പ്

നിവ ലേഖകൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 'യുപിഎസ്' എന്ന പേരിൽ പുതിയ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. അവസാന വർഷത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻറെ 50% പെൻഷനായി ലഭിക്കും. 2025 ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന ഈ പദ്ധതി 23 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ചെയ്യും.