Peerumedu

wild elephant attack

ഇടുക്കി പീരുമേട്ടില് ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തില്; പോലീസ് റിപ്പോര്ട്ട് ഉടന് കോടതിയില്

നിവ ലേഖകൻ

ഇടുക്കി പീരുമേട്ടില് വനത്തിനുള്ളില് ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കാട്ടാനയുടെ ആക്രമണത്തില് തന്നെയാണെന്ന് പോലീസ്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ വിവരങ്ങള് ലഭിച്ച ശേഷം നടത്തിയ തുടരന്വേഷണത്തിലാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. സംഭവത്തില് വിശദമായ റിപ്പോര്ട്ട് രണ്ടാഴ്ചയ്ക്കകം പീരുമേട് കോടതിയില് സമര്പ്പിക്കും.

Peerumedu Seetha murder

പീരുമേട് സീത കൊലക്കേസ്: ഭാര്യയെ കാട്ടാന ആക്രമിച്ചെന്ന് ഭർത്താവ് ബിനു

നിവ ലേഖകൻ

ഇടുക്കി പീരുമേട്ടിൽ വനത്തിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ ഭർത്താവ് ബിനു മൊഴിയിൽ ഉറച്ചുനിൽക്കുന്നു. വനത്തിൽ വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചു. സീതയുടെ മരണം വന്യജീവി ആക്രമണത്തിൽ അല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Peerumedu death case

സീതയുടെ മരണം: പോലീസ് അന്വേഷണം വേണമെന്ന് സി.വി. വർഗീസ്

നിവ ലേഖകൻ

പീരുമേട്ടിലെ സീതയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആവശ്യപ്പെട്ടു. മരണത്തിൽ വ്യക്തത വരുന്നതിനു മുൻപ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സീതയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

ഇടുക്കി പീരുമേട്ടിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്

നിവ ലേഖകൻ

ഇടുക്കി പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സീത ക്രൂരമായ മർദനത്തിനിരയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനു പൊലീസിന്റെ നിരീക്ഷണത്തിലാണ്.