PC Chacko

പി.സി. ചാക്കോ എൻ.സി.പി അധ്യക്ഷ സ്ഥാനം രാജിവച്ചു
പി.സി. ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. പാർട്ടിയിലെ വിഭജന സാധ്യതയെ തുടർന്നാണ് രാജി. എ.കെ. ശശീന്ദ്രൻ രാജിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് പ്രതികരിച്ചു.

എൻസിപി പ്രതിസന്ധി: മന്ത്രിമാറ്റ ആവശ്യത്തിൽ നിന്ന് പിന്മാറി പി.സി. ചാക്കോ; എൽഡിഎഫിന് പൂർണ പിന്തുണ
എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും സർക്കാരിന് പൂർണ പിന്തുണയുണ്ടെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി. ചാക്കോയെ അനുകൂലിക്കുന്ന നേതാക്കൾ മന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഈ നിലപാട് അറിയിച്ചു.

മന്ത്രിമാറ്റ വിവാദം: പി.സി. ചാക്കോയ്ക്കെതിരെ എ.കെ. ശശീന്ദ്രൻ നീക്കം ശക്തമാക്കി
എൻസിപിയിലെ മന്ത്രിമാറ്റ വിവാദം മൂർച്ഛിച്ചു. പി.സി. ചാക്കോയ്ക്കെതിരെ എ.കെ. ശശീന്ദ്രൻ നീക്കം ശക്തമാക്കി. അനുയായികളുടെ യോഗം വിളിച്ചുചേർക്കാൻ ശശീന്ദ്രൻ തീരുമാനിച്ചു. തോമസ് കെ. തോമസിന്റെ മന്ത്രിസ്ഥാനം ചർച്ചയിൽ.

എൻസിപി സംസ്ഥാന ഘടകത്തിൽ പ്രശ്നങ്ങൾ; പി സി ചാക്കോയെ മാറ്റാൻ നീക്കം
എൻസിപി സംസ്ഥാന ഘടകത്തിൽ പ്രശ്നങ്ങൾ തലപൊക്കുന്നു. പി സി ചാക്കോയെ മാറ്റണമെന്ന് എ കെ ശശീന്ദ്രൻ പക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ശശീന്ദ്രൻ ശരത് പവാറിനെ കാണും.

ഉപതെരഞ്ഞെടുപ്പിന് ശേഷം രാജി വെക്കണം; എ കെ ശശീന്ദ്രന് എന്സിപിയുടെ അന്ത്യശാസനം
എന്സിപി സംസ്ഥാന അധ്യക്ഷന് പിസി ചാക്കോ എ കെ ശശീന്ദ്രനോട് ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കാന് ആവശ്യപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞാലുടന് രാജി വെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും നിര്ദേശിച്ചു. കോഴ വാഗ്ദാനത്തില് പാര്ട്ടി നീറി നില്ക്കുമ്പോഴും മന്ത്രിസ്ഥാനത്തുനിന്ന് ശശീന്ദ്രനെ മാറ്റിയേ മതിയാകു എന്ന നിലപാടിലാണ് എന്സിപി നേതൃത്വം.