Payment App

Zoho Pay

വാട്സ്ആപ്പിന് വെല്ലുവിളിയുമായി സോഹോ പേ; പേയ്മെന്റ് ആപ്ലിക്കേഷനുമായി സോഹോ

നിവ ലേഖകൻ

ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ, വാട്ട്സ്ആപ്പിന് വെല്ലുവിളിയായി അരട്ടൈ മെസേജിങ് ആപ്പ് പുറത്തിറക്കിയതിന് പിന്നാലെ പേയ്മെൻ്റ് ആപ്ലിക്കേഷനുമായി രംഗത്ത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്ക് സമാനമായ പേയ്മെന്റ് ആപ്ലിക്കേഷനാണ് സോഹോ വികസിപ്പിക്കുന്നത്. മെസേജിങ് ആപ്പായ അരട്ടൈയുമായി സംയോജിപ്പിച്ച് പേയ്മെൻ്റ് സൗകര്യം ലഭ്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.