Pawan Kalyan

പവൻ കല്യാണിന്റെ ഒ ജി റിലീസായതിന് പിന്നാലെ ബെംഗളൂരുവിൽ കേസ്
നടൻ പവൻ കല്യാണിന്റെ 'ഒ ജി' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ആരാധകരുടെ ആഘോഷം അതിരുവിട്ടതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ ഡി ജെ പരിപാടി നടത്തിയതിനാണ് കേസ്. മഡിവാളയിലെ സന്ധ്യ തീയേറ്ററിന് മുന്നിൽ നടന്ന സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി.

ആന്ധ്രയിൽ സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ
ആന്ധ്രാപ്രദേശ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. എല്ലാ സൈനികരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഏറെ ശ്രദ്ധേയമാണ്. സൈനിക ക്ഷേമ ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.

ഗ്രാമവാസികൾക്ക് ചെരിപ്പ് നൽകി പവൻ കല്യാൺ
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പെഡപാഡു ഗ്രാമം സന്ദർശിച്ചു. നഗ്നപാദരായ ഗ്രാമവാസികളെ കണ്ട് മനസ്സലിഞ്ഞ അദ്ദേഹം 350 പേർക്കും ചെരിപ്പുകൾ വിതരണം ചെയ്യാൻ ഏർപ്പാടാക്കി. ജനസേനാ നേതാവ് കൂടിയായ പവൻ കല്യാണിന്റെ ഈ നടപടി വലിയ പ്രശംസ പിടിച്ചുപറ്റി.

പവൻ കല്യാണിന്റെ ഭാര്യ മകനുവേണ്ടി തിരുപ്പതിയിൽ തലമുണ്ഡനം ചെയ്തു
സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ഏഴുവയസ്സുകാരനായ മകൻ മാർക്ക് ശങ്കറിന്റെ ആരോഗ്യം വീണ്ടെടുത്തതിന് നന്ദിസൂചകമായി ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്നേവ തിരുപ്പതിയിൽ തലമുണ്ഡനം ചെയ്തു. ഞായറാഴ്ചയാണ് അന്ന തിരുമല ക്ഷേത്രത്തിലെത്തിയത്. മകനുമായി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ നേർച്ച നിറവേറ്റൽ.

ഹിന്ദി വിവാദം: തമിഴ്നാടിനെതിരെ പവൻ കല്യാൺ
തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്നതിനൊപ്പം ഹിന്ദിയെ എതിർക്കുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പിനെ പവൻ കല്യാൺ വിമർശിച്ചു. രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഹിന്ദി ഭാഷയെ നിരാകരിക്കുന്നത് തമിഴ്നാടിന്റെ ഭാഗത്തുനിന്നുള്ള അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പവൻ കല്യാണ് ജനക്ഷേമത്തിനായി 11 ദിവസത്തെ ഉപവാസം ആരംഭിച്ചു
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ പവൻ കല്യാണ് ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പതിനൊന്നു ദിവസം നീണ്ട ഉപവാസം ആരംഭിച്ചു. ബുധനാഴ്ച മുതല് ആരംഭിച്ച ഈ ...