Pavithran

Ranjitha insult case

രഞ്ജിതയെ അപമാനിച്ച സംഭവം: പവിത്രനെതിരെ കടുത്ത നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം

നിവ ലേഖകൻ

അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ അപമാനിച്ച വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെതിരെ കർശന നടപടിയെടുക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. കാഞ്ഞങ്ങാട് എം.എൽ.എയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് മുൻപ് പവിത്രൻ നടപടി ഏറ്റുവാങ്ങിയിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.