പള്ളിത്തർക്കത്തിൽ കോടതികളിലൂടെ ശാശ്വത പരിഹാരം സാധ്യമല്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പ്രസ്താവിച്ചു. വിശ്വാസികളുടെ വിശ്വാസം അളക്കാൻ കോടതിക്ക് കഴിയില്ലെന്നും, മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.