Patna

പാട്നയിൽ കാറിനുള്ളിൽ കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം; പോലീസ് അന്വേഷണം തുടങ്ങി
ബിഹാറിലെ പാട്നയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
പട്നയിൽ അഭിഭാഷകനായ ജിതേന്ദ്ര സിംഗ് മൽഹോത്ര വെടിയേറ്റ് മരിച്ചു. സുൽത്താൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം, ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു.

ബീഹാറിൽ വീണ്ടും വെടിവെപ്പ്; പട്നയിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
ബീഹാറിലെ പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മഹാതോ എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ പട്നയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്; തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിൽ ആക്രമണം
ബിഹാറിലെ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിലാണ് അക്രമം നടന്നത്. അജ്ഞാതർ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.