Patient Death

കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. ആറാലുമൂട് സ്വദേശി കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി ആശുപത്രിയിൽ എത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി ഉയർന്നു. കണ്ണൂർ സ്വദേശിയായ 53 വയസ്സുകാരൻ ശ്രീഹരി ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെന്നും, രോഗി തറയിൽ കിടന്നിട്ടും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് പ്രധാന ആരോപണം.

വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധം; ചികിത്സ വൈകി രോഗി മരിച്ചു
വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചു. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചാലക്കുടിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.എം.ഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ മരിച്ച സനീഷിന്റെ അനുജൻ സിജീഷ് തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.