Pat Cummins

ടി20 ലീഗുകളിൽ കളിക്കാൻ കോടികളുടെ വാഗ്ദാനം; നിരസിച്ച് കമ്മിൻസും ഹെഡും
അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ടി20 ലീഗുകളിൽ കളിക്കുന്നതിന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും, സ്റ്റാർ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനും ഒരു ഐ.പി.എൽ ടീം വലിയ തുക വാഗ്ദാനം ചെയ്തു. ഏകദേശം 58.2 കോടി രൂപ വരുന്ന 10 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് താരങ്ങൾക്ക് ഓഫർ ചെയ്ത തുക. എന്നാൽ ഈ ഓഫർ ഇരുവരും നിരസിക്കുകയായിരുന്നു.

കമ്മിൻസിന്റെ പേസ് ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് പാറ്റ് കമ്മിൻസ്. ലഞ്ച് സെഷനു ശേഷം കമ്മിൻസ് നാല് വിക്കറ്റുകൾ നേടി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്തായി.

പാറ്റ് കമ്മിൻസിന്റെ തന്ത്രപരമായ തീരുമാനം വൈറൽ
മത്സരത്തിനിടെ മുഹമ്മദ് ഷമിക്ക് പകരം രാഹുൽ ചാഹറിനെ ഇറക്കിയ പാറ്റ് കമ്മിൻസിന്റെ തീരുമാനം ഏറെ ചർച്ചയായി. മോശം ഫോമിലായിരുന്ന ഷമിക്ക് പകരം സ്പിന്നറെ ഇറക്കിയത് ധീരമായ തീരുമാനമെന്നാണ് വിലയിരുത്തൽ. പിച്ചിന്റെ സ്വഭാവവും കമ്മിൻസിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നും വിലയിരുത്തലുണ്ട്.