Partition Day

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചു
നിവ ലേഖകൻ
കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ പന്ത്രണ്ടരയോടെ എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓരോ കാമ്പസുകളിൽ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

വിഭജന ദിനാചരണം: ഗവർണറുടെ സർക്കുലർ കേരളത്തിൽ നടപ്പാക്കില്ലെന്ന് വി.ഡി. സതീശൻ
നിവ ലേഖകൻ
സ്വാതന്ത്ര്യ ദിനത്തിന് തലേദിവസം വിഭജന ദിനം ആചരിക്കാനുള്ള ഗവർണറുടെ സർക്കുലർ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.