Parliament Session

ഓപ്പറേഷൻ സിന്ദൂരും യുഎസ് മധ്യസ്ഥതയും; ചർച്ചയ്ക്ക് പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് രാഹുൽ ഗാന്ധി
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കത്തയച്ചു. ഇന്ത്യ-പാക് വെടിനിർത്തലിൽ യുഎസ് മധ്യസ്ഥത വഹിച്ചതും ചർച്ച ചെയ്യണമെന്നും കത്തിൽ പറയുന്നു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസംഗം
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. 2047 ലെ വികസിത ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒരു നിർണായക ഘട്ടമായി ഈ ബജറ്റ് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിനും യുവജനങ്ങളുടെ വികസനത്തിനും ബജറ്റിൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്; കേന്ദ്ര അവഗണന പ്രധാന അജണ്ട
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര അവഗണനയും മുണ്ടക്കൈ ചൂരൽമല ദുരന്ത സഹായവും പ്രധാന അജണ്ടകളാകും.