Parliament

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിന് ഇന്ന് മോക്ക് പോൾ
നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 2.30-ന് പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി മോക്ക് പോൾ നടത്തും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ അംഗങ്ങൾക്കായി ഇന്ന് വൈകീട്ട് 7.30-ന് അത്താഴവിരുന്ന് നൽകും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും

വർഷകാല സമ്മേളനം സമാപിച്ചു; ചൂതാട്ട നിയന്ത്രണ ബില്ല് പാസാക്കി
പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ പാസാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന ഭേദഗതി ബിൽ അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിസ്ഥാനം നഷ്ടമാകും; പുതിയ ബില്ലുമായി കേന്ദ്രം
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമാകുന്ന ഈ നിയമം, ഒരു മാസത്തിലധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ മന്ത്രിമാരുടെ സ്ഥാനനഷ്ടത്തിന് ഇടയാക്കും. ജയിൽ മോചിതരായാൽ ഈ സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്നും ബില്ലിൽ പറയുന്നു.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര: ഇന്ന് പാര്ലമെന്റില് പ്രത്യേക ചര്ച്ച
ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്ലമെന്റ് ഇന്ന് സമ്മേളിക്കും. ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചര്ച്ച ഇന്ന് ലോക്സഭയില് നടക്കും. വോട്ടര് പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്ലമെന്റിന് അകത്തും പുറത്തും ശക്തമാക്കാന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്ററി പാർട്ടി യോഗം
പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാന അജണ്ടയായി ഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരും.

പ്രധാനമന്ത്രിക്ക് പറയാനുള്ളത് താൻ പറയുന്നു; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അമിത് ഷാ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും നിലപാടിനെയും വിമർശിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ള കാര്യങ്ങളാണ് താൻ പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഓപ്പറേഷൻ സിന്ദൂർ: പാർലമെന്റിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയാകും. ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ ലോക്സഭയിൽ തള്ളിയിരുന്നു. സുരക്ഷാ വീഴ്ചയാണ് പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിലെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പാർലമെന്റ്; ശശി തരൂരിന് സംസാരിക്കാൻ അനുമതിയില്ല
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയിൽ ഡോക്ടർ ശശി തരൂർ എംപിക്ക് സംസാരിക്കാൻ അനുമതിയില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാർ പ്രതിനിധിയായി ചർച്ചകൾക്ക് തുടക്കം കുറിക്കും.

പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ; ഇന്ന് പാർലമെന്റിൽ ചർച്ച, പ്രതിപക്ഷത്തിന്റെ വിമർശനത്തിന് സാധ്യത
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ഇന്ന് പാർലമെന്റിൽ ചർച്ചയാകും. ലോക്സഭയിലും രാജ്യസഭയിലുമായി 16 മണിക്കൂർ ചർച്ചകൾ നടക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി പ്രതിപക്ഷം കാത്തിരിക്കുകയാണ്.

പാർലമെന്റ് സ്തംഭനാവസ്ഥയ്ക്ക് മാറ്റം? തിങ്കളാഴ്ച മുതൽ സഭാ സമ്മേളനം സാധാരണ നിലയിൽ നടത്താൻ സാധ്യത
കഴിഞ്ഞ ഒരാഴ്ചയായി പാർലമെന്റ് സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയോടെ മാറ്റം വരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാഷ്ട്രീയപരമായ പ്രാധാന്യമുള്ള ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം വിഷയങ്ങൾ ലോക്സഭയിൽ ചർച്ച ചെയ്യും. സഭാസമ്മേളനം തടസ്സപ്പെടുത്താതെ സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

വഖഫ് ബില്ല് ചർച്ച: പ്രിയങ്കയുടെ അസാന്നിധ്യത്തിൽ വിമർശനവുമായി എ.എ. റഹീം എം.പി.
വഖഫ് ബില്ലിന്റെ ചർച്ചയിൽ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്താതിരുന്നതിനെ എ.എ. റഹീം എം.പി. വിമർശിച്ചു. പ്രിയങ്കയുടെ അസാന്നിധ്യത്തിന് കോൺഗ്രസിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്കായി പ്രിയങ്ക വിദേശത്താണെന്നാണ് ഔദ്യോഗിക വിശദീകരണം.

വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി
സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളോടെയാണ് വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എട്ട് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ബിൽ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ എതിർപ്പിനെ അവഗണിച്ചാണ് ബിൽ പാസാക്കിയത്.