Parking

ദുബായിൽ ഏപ്രിൽ 4 മുതൽ പുതിയ പാർക്കിങ് നിരക്ക്
ഏപ്രിൽ 4 മുതൽ ദുബായിൽ പുതിയ പാർക്കിങ് നിരക്ക് സംവിധാനം നിലവിൽ വരും. തിരക്കിനനുസരിച്ച് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതാണ് പുതിയ സംവിധാനം. നാല് താരിഫ് സോണുകളായി ദുബായിലെ പാർക്കിങ് സ്ഥലങ്ങൾ വിഭജിച്ചിട്ടുണ്ട്.

റമദാനിൽ ഷാർജയിൽ പാർക്കിംഗ് സമയം ദീർഘിപ്പിച്ചു
റമദാൻ മാസത്തിൽ ഷാർജയിലെ പൊതു പാർക്കിംഗ് സമയം രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാക്കി നീട്ടി. ആരാധനാലയങ്ങൾക്ക് സമീപം ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ഫീസ് ബാധകമാണ്.

തിരുവനന്തപുരത്ത് പാർക്കിംഗ് ഇനി ആപ്പിലൂടെ
തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി കോർപ്പറേഷൻ പുതിയ ആപ്പ് അവതരിപ്പിച്ചു. സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാനും ഒഴിവുകൾ അറിയാനും സാധിക്കും. തമ്പാനൂർ, പാളയം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.