മോശം ആംഗിളുകളിൽ നിന്ന് ചിത്രങ്ങളെടുക്കുന്ന പാപ്പരാസികളുടെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് നടി മാളവിക മേനോൻ. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമമാണ് പാപ്പരാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാളവിക കുറ്റപ്പെടുത്തി. നേരത്തെ എസ്തർ അനിലും സമാനമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.