Paliyekkara Toll

പാലിയേക്കരയിൽ ടോൾ പിരിവിന് അനുമതി: ഹൈക്കോടതിയുടെ നിർണ്ണായക വിധി
പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. 71 ദിവസത്തെ വിലക്കിന് ശേഷമാണ് കോടതിയുടെ ഈ ഉത്തരവ്. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ടോൾ നിരക്ക് കുറയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും നിരക്ക് കുറയ്ക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.

പാലിയേക്കര ടോൾ വിലക്ക് തുടരും; ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം
തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ NHAI-ക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് ഈ മാസം 30-ന് വീണ്ടും പരിഗണിക്കും. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

പാലിയേക്കര ടോൾപ്ലാസ: ഹൈക്കോടതിയുടെ നിർണ്ണായക വിധി ഇന്ന്
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഇന്ന് വരും. കർശന ഉപാധികളോടെ ടോൾ പിരിവ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് കോടതി അറിയിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരിക്കുകയായിരുന്നു.

പാലിയേക്കര ടോൾ പിരിവിന് അനുമതി; തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാം
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നവീകരണം വൈകിയതിനെ തുടർന്ന് നിർത്തിവെച്ച പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. തൃശൂർ ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അനുമതി. പുതുക്കിയ ടോൾ നിരക്കുകൾ കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശമുണ്ട്.

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി
പാലിയേക്കര ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് തുടരും. വിഷയത്തിൽ ജില്ലാ കളക്ടറുടെ വിശദീകരണം തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് അപകടങ്ങൾ പതിവാണെന്ന് പോലീസ് റിപ്പോർട്ട്.

പാലിയേക്കര ടോൾ: സുപ്രീംകോടതി വിധി ജനങ്ങളുടെ വിജയമെന്ന് ഷാജി കോടങ്കണ്ടത്ത്
പാലിയേക്കര ടോൾ പിരിവ് നിർത്തിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളിയ സംഭവത്തിൽ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് സന്തോഷം പ്രകടിപ്പിച്ചു. സുപ്രീംകോടതിക്ക് ജനങ്ങളുടെ വികാരം മനസിലായെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. യാത്രക്കാരുടെ ദുരിതവും കഷ്ടപ്പാടും കോടതിക്ക് ബോധ്യപ്പെട്ടെന്നും ഷാജി കൂട്ടിച്ചേർത്തു.

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയ അതോറിറ്റിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. റോഡിന്റെ ശോച്യാവസ്ഥയിൽ സുപ്രീം കോടതി നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. പൗരന്മാരുടെ ദുരിതത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കോടതി അറിയിച്ചു.

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചു
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് മരവിപ്പിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ടോൾ പിരിവ് റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. യാത്രാദുരിതം പരിഹരിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമർശിച്ചു.
