Palestine Solidarity

ഹൈദരാബാദ് സർവകലാശാലയിൽ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ സംഘർഷം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ സംഘർഷം. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. എബിവിപി പ്രവർത്തകർ മർദ്ദിച്ചുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

പലസ്തീൻ അനുകൂല മൈം തടഞ്ഞ സംഭവം; കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി
പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള മൈമിന്റെ പേരിൽ കാസർഗോഡ് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം നിർത്തിവെച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെടുന്നു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. പലസ്തീനിലെ കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി അവതരിപ്പിക്കാൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർഗോഡ് സ്കൂൾ കലോത്സവം നിർത്തിവെച്ചു
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച മൈമിനെ തുടർന്ന് കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം നിർത്തിവെച്ചു. പരിപാടി തുടങ്ങി രണ്ടര മിനിറ്റിനുള്ളിൽ അധ്യാപകർ കർട്ടൻ താഴ്ത്തിയെന്ന് ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് എംഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്.

വർഗീയ വോട്ടുകൾ വേണ്ടെന്ന് മുഖ്യമന്ത്രി; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയൻ
വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ പലസ്തീനോടൊപ്പം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്നും വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര നിയമം മാറ്റാനുള്ള സമ്മർദ്ദം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.