Palathai Case

പാലത്തായി കേസ്: പ്രസ്താവന വളച്ചൊടിച്ചെന്ന് പി. ഹരീന്ദ്രൻ
പാലത്തായി പീഡന കേസിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ വിശദീകരണവുമായി രംഗത്ത്. തൻ്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും രാഷ്ട്രീയമായി വിമർശിച്ചതിനെ വർഗീയ പരാമർശമായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാലത്തായി കേസ്: സി.പി.ഐ.എം നേതാവിന്റെ വിവാദ പരാമർശം
പാലത്തായി കേസിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. പീഡിപ്പിക്കപ്പെട്ടത് മുസ്ലിം ആയതുകൊണ്ടും പീഡിപ്പിച്ചത് ഹിന്ദു ആയതുകൊണ്ടുമാണ് എസ്ഡിപിഐ വിഷയം വിവാദമാക്കിയതെന്നാണ് ഹരീന്ദ്രൻ പറഞ്ഞത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും അധികൃതർ അറിയിച്ചു.

പാലത്തായി കേസ് വിധിയിൽ സന്തോഷമുണ്ടെന്ന് കെ കെ ശൈലജ
പാലത്തായി കേസിൽ കോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ. വിധിയിൽ സന്തോഷമുണ്ടെന്നും സർക്കാർ അഭിഭാഷകരെ അഭിനന്ദിക്കുന്നുവെന്നും ശൈലജ അറിയിച്ചു. കേസ് അട്ടിമറിക്കാൻ ലീഗ്, എസ്ഡിപിഐ പ്രവർത്തകർ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു.

പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി; വിധി നാളെ
പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പദ്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കുറ്റം ചുമത്തി. കേസിൽ നാളെ കോടതി വിധി പ്രഖ്യാപിക്കും.