Palash Muchhal

സ്മൃതി മന്ദാനയുടെ അച്ഛൻ ആശുപത്രി വിട്ടു; വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നു
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. നവംബർ 23-ന് നടക്കാനിരുന്ന സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വിവാഹം മുടങ്ങിയെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു; കാരണം ഇതാണ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ഗായകൻ പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെ പിതാവിനെ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് വിവാഹം മാറ്റിവെക്കാൻ തീരുമാനിച്ചത്. പിതാവിന് സുഖം പ്രാപിക്കുന്നത് വരെ വിവാഹം വേണ്ടെന്ന് സ്മൃതി തീരുമാനിച്ചു.

ലോകകപ്പ് കിരീടം നേടിയ അതേ വേദിയിൽ സ്മൃതിക്ക് വിവാഹാഭ്യർത്ഥന
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് പ്രശസ്ത സംഗീത സംവിധായകൻ പലശ് മുച്ചാലിൽ നിന്ന് വിവാഹാഭ്യർത്ഥന. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകപ്പ് കിരീടം നേടിയ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു വിവാഹാഭ്യർത്ഥന. ഈ മാസം 23-ന് ഇരുവരും വിവാഹിതരാകും.

സ്മൃതി മന്ദാന വിവാഹിതയാകുന്നു? സൂചന നൽകി പലാഷ് മുച്ഛൽ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബോളിവുഡ് കംപോസറും സംവിധായകനുമായ പലാഷ് മുച്ഛൽ നൽകിയ സൂചനകളാണ് ഇതിന് പിന്നിൽ. സ്മൃതി ഉടൻ തന്നെ ഇൻഡോറിൻ്റെ മരുമകളാകുമെന്നാണ് പലാഷ് ഒരു പ്രസ് മീറ്റിൽ പറഞ്ഞത്.