Palakkad

പാലക്കാട്: ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസ്
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സെന്റ് ഡൊമിനിക് സ്കൂളിലെ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14) എന്ന വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. സ്കൂളിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ആശിർ നന്ദയുടെ ആത്മഹത്യ: പോലീസിനെതിരെ ബാലാവകാശ കമ്മീഷൻ
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആശിർ നന്ദയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം വൈകുന്നതിൽ ബാലാവകാശ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ രണ്ട് മാസമായിട്ടും പ്രതികളെ ചേർക്കാത്തതിനെതിരെ കമ്മീഷൻ പോലീസിനെതിരെ തിരിഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

പാലക്കാട് യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി കസ്റ്റഡിയിൽ, കൊലപാതകമെന്ന് പോലീസ്
പാലക്കാട് നഗരത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിച്ചും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേൽപ്പിച്ചുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട് കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരിവേട്ട; ഒരാൾ കസ്റ്റഡിയിൽ
പാലക്കാട് കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരി വേട്ട. KL 51 Q3215 എന്ന നമ്പറിലുള്ള ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് കിഴക്കഞ്ചേരിയിൽ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു
പാലക്കാട് കിഴക്കഞ്ചേരിയിൽ തരിശുഭൂമിയിലെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. കിഴക്കഞ്ചേരി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കുഴിയിൽ വീണ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖ (24) ആണ് മരിച്ചത്. ഭർത്താവ് പ്രദീപിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

മുഹമ്മദ് മുഹ്സിനെ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ സിപിഐ; ജില്ലാ കൗൺസിലിൽ നിലനിർത്തി
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതെ പാർട്ടി. എന്നാൽ, അദ്ദേഹത്തെ ജില്ലാ കൗൺസിലിൽ നിലനിർത്തി. വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ ആളുകളെ ഉൾപ്പെടുത്തുന്നതിനാലാണ് ഒഴിവാക്കിയതെന്ന് സിപിഐയുടെ വിശദീകരണം. രണ്ട് ദിവസമായി വടക്കഞ്ചേരിയിൽ സിപിഐ ജില്ലാ സമ്മേളനം നടക്കുകയാണ്.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ മരണമടഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആൽഫ്രഡ്, എമിലിൻ എന്നിവർ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസ്സുകാരന് ആല്‍ഫ്രഡ് മാര്‍ട്ടിനാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എല്‍സി ചികിത്സയിലാണ്.

വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ;വിശദ വിവരങ്ങൾ ഇതാ
വിവിധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് നിയമനം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, പാലക്കാട് മലമ്പുഴ ആശ്രമം സ്കൂൾ എന്നിവിടങ്ങളിലാണ് അവസരങ്ങൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാം.