Palakkad

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനം
പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർമാർ ചെയർപേഴ്സണെ അറിയിക്കാതെ ഉദ്ഘാടനങ്ങൾ നടത്തിയതിനെ തുടർന്ന് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായി. പി. ടി. ഉഷ പങ്കെടുത്ത പരിപാടിയിൽ കൗൺസിലർമാരുടെ നടപടി വിവാദമായി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ സംസ്ഥാന അധ്യക്ഷന് പരാതി നൽകി.

പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. സി.പി.ഐ.എം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സുജിത്ത് ചന്ദ്രൻ കത്തയച്ചതാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്.

അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; തണ്ടപ്പേര് കിട്ടാത്തതാണ് കാരണമെന്ന് ആരോപണം
പാലക്കാട് അട്ടപ്പാടിയിൽ കർഷകനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
പാലക്കാട് എച്ച്.എസ്.എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കാൻ സ്കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റ് നടപടിയെടുത്തു. പ്രധാനാധ്യാപിക ലിസി, ആരോപണവിധേയയായ അധ്യാപിക ആശ എന്നിവരെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി.

പാലക്കാട് തേങ്കുറിശ്ശിയിൽ മാല മോഷണക്കേസിൽ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ
പാലക്കാട് തേങ്കുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല കവർന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പാലക്കാട്: പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധം; അധ്യാപികക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ
പാലക്കാട് പല്ലൻചാത്തന്നൂരിൽ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുനാണ് മരിച്ചത്. വിദ്യാർത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയതെന്നും ആരോപണമുണ്ട്.

പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു
പാലക്കാട് അഗളിയിൽ സത്യക്കല്ലുമലയുടെ താഴ്വരത്തിൽ 60 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും, പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും, പുതുർ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കൃഷി ചെയ്യുന്നവരെയും വില്പന നടത്തുന്നവരെയും കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പിരായിരിയിൽ എംഎൽഎയെ തടഞ്ഞ സംഭവം: Dyfi, BJP പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ DYFI, BJP പ്രവർത്തകർ വഴിയിൽ തടഞ്ഞു. എംഎൽഎയുടെ പരാതിയിൽ DYFI, BJP പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും ചേർന്ന് ഒരുക്കിയ സുരക്ഷാ വലയത്തിലൂടെയാണ് രാഹുൽ ഉദ്ഘാടന സ്ഥലത്തേക്ക് പോയത്.

പാലക്കാട് കല്ലടിക്കോട് ഇരട്ടക്കൊലപാതകം: ബിനു എത്തിയത് കൊലപാതക ഉദ്ദേശത്തോടെയെന്ന് പോലീസ്
പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിനു നിധിന്റെ വീട്ടിലെത്തിയത് നിധിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നും പോലീസ് അറിയിച്ചു. നിധിൻ കത്തിയെടുത്ത് കുത്താൻ എത്തിയപ്പോൾ ബിനു വെടിവെക്കുകയായിരുന്നു.

പാലക്കാട് കല്ലടിക്കോട് ഇരട്ടമരണം; പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട് കല്ലടിക്കോട് വെടിയേറ്റ് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കരിമ്പ മരുതുംകാട് പഴയ സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
