Palakkad DCC

രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയത് സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് തങ്കപ്പന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലുമായി പാർട്ടി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഇപ്പോഴും പാർട്ടിക്ക് പുറത്താണെന്നും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇത് വ്യക്തമാക്കിയതാണെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മടങ്ങിവരവിൽ നിലപാട് പറയാതെ ഡിസിസി
രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലേക്കുള്ള മടങ്ങിവരവിൽ ഡിസിസിക്ക് വ്യക്തമായ നിലപാടില്ല. കെപിസിസി പറയുന്നതനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. രാഹുലിന് സംരക്ഷണം നൽകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് നിലപാട് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ഡിസിസി കത്ത് യാഥാർത്ഥ്യം; പിപി ദിവ്യ വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ മുരളീധരൻ
പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് യാഥാർത്ഥ്യമാണെന്ന് കെ മുരളീധരൻ സ്ഥിരീകരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതിനാൽ കത്തുകളെക്കുറിച്ച് ഇനി ചർച്ച വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന്റെ നിലപാടിനെ മുരളീധരൻ വിമർശിച്ചു.