Palakkad

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ ഒളിപ്പിച്ചത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ആരോപണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വിടാൻ ഉപയോഗിച്ച കാർ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലാണ് സൂക്ഷിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആരോപിച്ചു. ഈ വിഷയത്തിൽ സിപിഐഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട കാറിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്
രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ട ചുവന്ന പോളോ കാറിനായുള്ള പോലീസ് അന്വേഷണം ശക്തമാക്കി. എംഎൽഎ വാഹനം ഉപേക്ഷിച്ച് രാഹുൽ രക്ഷപ്പെട്ടത് ഈ കാറിലാണെന്ന് പോലീസ് അറിയിച്ചു. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന പൂർത്തിയായി; അറസ്റ്റിന് സാധ്യത
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പോലീസ് പരിശോധന പൂർത്തിയായി. പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ല. രാഹുൽ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് സംശയിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ പോലീസ് റെയ്ഡ്; അറസ്റ്റിന് സാധ്യത
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പോലീസ് റെയ്ഡ് നടത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചു. രാഹുൽ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണെന്ന് സംശയമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തിരിച്ചെത്തി; പാർട്ടി വേദികളിൽ വിലക്കുമായി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തിരിച്ചെത്തിയതായി സൂചന. അദ്ദേഹത്തിന്റെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും ഓഫീസിലുമായി കണ്ടെത്തി. രാഹുലിനെ പാർട്ടി വേദികളിൽ വിലക്കാൻ കോൺഗ്രസ് തീരുമാനിച്ചു, ഡി.സി.സി. കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം; കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പാലക്കാട്ടെ എംഎൽഎ ഓഫീസിൽ പ്രതിഷേധം നടത്തി. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.

പാലക്കാട് കോൺഗ്രസ്സിൽ കൂട്ട പുറത്താക്കൽ; വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടി
പാലക്കാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ കോൺഗ്രസ് പുറത്താക്കി. മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളും സ്ഥാനാർത്ഥികളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്..

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ ലോക്കൽ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു
പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു. കാവശേരി പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അനില അജീഷിനാണ് കടിയേറ്റത്. നിലവിൽ ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ബിഎൽഒമാരുടെ ജോലി സമ്മർദ്ദം; കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
പാലക്കാട് സ്വദേശിയായ ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത് വന്നു. കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തതുപോലെ താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; നവജാത ശിശു മരിച്ചു
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്രസവത്തിൽ കുഞ്ഞിൻ്റെ ഇടത് കൈക്ക് പരിക്കേറ്റെന്നും മതിയായ സൗകര്യങ്ങളില്ലാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഡിഎംഒ തലത്തിൽ അന്വേഷണം ആരംഭിച്ചു.

പാലക്കാട്: പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം തള്ളിയത്. സംഭവത്തിൽ രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും പട്ടികവർഗ്ഗ ഓഫീസർക്കും പരാതി നൽകി, അന്വേഷണം ആരംഭിച്ചു.