Pakistan

ഭീകരാക്രമണമുണ്ടായാൽ തുറന്ന യുദ്ധം; പാകിസ്താന് ഇന്ത്യയുടെ താക്കീത്
പാകിസ്താൻ അതിർത്തിയിൽ പ്രകോപനം തുടരുന്നതിനിടെ, ഭീകരാക്രമണങ്ങൾ ആവർത്തിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാൽ അത് തുറന്ന യുദ്ധമായി കണക്കാക്കി നേരിടുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു.

അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാക് വാദം തള്ളി താലിബാൻ; മറുപടിയുമായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം
ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം അഫ്ഗാൻ പ്രതിരോധ മന്ത്രാലയം തള്ളി. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്ഗാൻ പാകിസ്താന് മറുപടി നൽകി.

ആണവായുധ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ; ഉന്നതതല യോഗം ചേർന്ന് ഇന്ത്യ
ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ സൈനിക നീക്കത്തിന് ശേഷം നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു.

മദ്രസ വിദ്യാർത്ഥികൾ രണ്ടാം പ്രതിരോധനിര; വിവാദ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി
പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന വിവാദത്തിൽ. മദ്രസ വിദ്യാർത്ഥികൾ രാജ്യത്തിന്റെ രണ്ടാം പ്രതിരോധനിരയാണെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന വിവാദമാകുന്നത്.

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ ലഷ്കർ തലവൻ ഉൾപ്പെടെ 5 ഭീകരരെ കൊന്ന് ഇന്ത്യ
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിൽ ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾപ്പെടെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. മെയ് 7-നായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. കൊല്ലപ്പെട്ടവരിൽ മസൂദ് അസറിൻ്റെ അടുത്ത ബന്ധുവും ഉൾപ്പെടുന്നു.

ഇന്ത്യാ-പാക് സംഘർഷം: ആശങ്ക അറിയിച്ച് ചൈന
ഇന്ത്യാ-പാക് സംഘർഷത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സംഘർഷം വർദ്ധിപ്പിക്കുന്നതിൽ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം പൊളിച്ച് PIB
ഇന്ത്യൻ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്ഥാന്റെ പ്രചരണം വ്യാജമാണെന്ന് PIB അറിയിച്ചു. ഇന്ത്യൻ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാക് സൈന്യം പിടികൂടിയെന്ന തരത്തിലുള്ള വീഡിയോയും പാക് അനുകൂല സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ അവകാശവാദങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചു.

പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; വ്യോമതാവളങ്ങൾ തകർത്തു
ഇന്ത്യയുടെ തിരിച്ചടി ഉത്തരവാദിത്തത്തോടെയുള്ളതായിരുന്നുവെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. പാകിസ്താന്റെ പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാക് വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു, റഡാർ സംവിധാനങ്ങളും ആയുധ ശേഖര കേന്ദ്രങ്ങളും തകർത്തു.

പാക് സൈനിക കേന്ദ്രങ്ങള് ആക്രമിക്കപ്പെട്ട സംഭവം; അടിയന്തര സുരക്ഷാ യോഗം വിളിച്ച് ഷഹബാസ് ഷെരീഫ്
പാകിസ്താനില് സൈനിക കേന്ദ്രങ്ങള് ആക്രമിക്കപ്പെട്ടതിനെ തുടര്ന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര സുരക്ഷാ യോഗം വിളിച്ചു. രാജ്യത്തെ നാല് വ്യോമത്താവളങ്ങളില് സ്ഫോടനമുണ്ടായതായും റിപ്പോര്ട്ടുണ്ട്. അതിര്ത്തിയില് പാക് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു.

പാക് പ്രകോപനം തുടരുന്നു; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു
പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചു ചേർത്തു. ജമ്മുവിൽ പാകിസ്താൻ പ്രകോപനം തുടരുന്ന ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചത്. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു.

പാക് പ്രകോപനം: തിരിച്ചടിച്ച് ഇന്ത്യ; കേന്ദ്രസർക്കാർ വാർത്താ സമ്മേളനം ഇന്ന്
പാകിസ്താന്റെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. അതിർത്തിയിലെ സ്ഥിതിഗതികളും തുടർന്നുള്ള നടപടികളും വിശദീകരിക്കുന്ന സുപ്രധാന വാർത്താ സമ്മേളനം കേന്ദ്രസർക്കാർ ഇന്ന് രാവിലെ 10 മണിക്ക് നടത്തും. നേരത്തെ രാവിലെ 5.45-ന് നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

പൂഞ്ചിൽ പാക് യുദ്ധവിമാനം വെടിവെച്ചിട്ടു; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
ജമ്മുവിൽ പാകിസ്താന്റെ പ്രകോപനം തുടരുന്നു. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു. പാകിസ്താന്റെ മൂന്ന് വ്യോമത്താവളങ്ങളിൽ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.