Pakistan Politics

ട്രംപിന് ധാതുക്കൾ സമ്മാനിച്ച പാക് സൈനിക മേധാവിക്കെതിരെ വിമർശനവുമായി സെനറ്റർ
നിവ ലേഖകൻ
പാക് സൈനിക മേധാവിയെ പരിഹസിച്ച് പാകിസ്താൻ സെനറ്റർ അയ്മൽ വാലി ഖാൻ. ട്രംപിന് അസിം മുനീർ അപൂർവ ധാതുക്കളുടെ പെട്ടി സമ്മാനിച്ചതിനെയാണ് സെനറ്റർ പരിഹസിച്ചത്. അസിം മുനീർ ഒരു സെയിൽസ് മാനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തം
നിവ ലേഖകൻ
പാകിസ്താനിൽ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. തെഹ്രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി റാവൽപിണ്ടിയിലെ പാകിസ്താൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലേക്ക് പ്രതിഷേധം നടത്തി. നിലവിലെ സാഹചര്യത്തിൽ പാകിസ്താനെ രക്ഷിക്കാൻ ഇമ്രാൻ ഖാനേ കഴിയൂ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.