Pakistan border

പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
ഗുജറാത്ത് സർക്കാർ പാകിസ്താൻ അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്ക് നിർമ്മിക്കുന്നു. സായുധ സേനകളോടുള്ള ആദരസൂചകമായാണ് ഈ പാർക്ക് നിർമ്മിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പാർക്ക്, പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്കായി സമർപ്പിക്കും.

പാക് പ്രകോപനം: അതിർത്തിയിൽ ബ്ലാക്ക് ഔട്ട്; ജാഗ്രതാ നിർദ്ദേശം
പാകിസ്താൻ അതിർത്തിയിൽ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, അതിർത്തി മേഖലകളിൽ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചു. ജമ്മുവിലെ അഖ്നൂർ, രാജൗരി, ആർഎസ് പുര എന്നിവിടങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതാണ് ഈ അടിയന്തര തീരുമാനത്തിലേക്ക് നയിച്ചത്. അതിർത്തിയിൽ പാകിസ്താനെതിരെ തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്

പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ്
പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ് ഒരുങ്ങുന്നു. മയക്കുമരുന്ന്, ആയുധ കടത്ത് തടയുകയാണ് ലക്ഷ്യം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാകും വിന്യാസം പൂർത്തിയാകുക.