Pa Ranjith

മാരി സെൽവരാജിനെയും പാ രഞ്ജിത്തിനെയും പ്രശംസിച്ച് സന്തോഷ് നാരായണൻ
സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, ‘ബൈസൺ കാലാമാടൻ്റെ’ റിലീസിനു ശേഷം മാരി സെൽവരാജിനെയും പാ. രഞ്ജിത്തിനെയും പ്രശംസിച്ചു. ഇരുവരും ഒരുമിച്ചു നടത്തിയ യാത്രയും ‘പരിയേറും പെരുമാൾ’ സിനിമയുടെ വിജയവും പിന്നീട് ‘ബൈസൺ’ ഉണ്ടാക്കിയ സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവെച്ചു. ഈ കാലഘട്ടത്തിൽ പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നുവെന്ന് സന്തോഷ് നാരായണൻ എക്സിൽ കുറിച്ചു.

പാ രഞ്ജിത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റർ മരിച്ചു
പാ രഞ്ജിത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ മരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് എസ്.എം. രാജു മരിച്ചത്. ആര്യ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

പപ്പുവ ന്യൂ ഗിനിയ-ഇന്ത്യ സഹനിർമ്മാണ ചിത്രം ‘പപ്പ ബുക്ക’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ സഹനിർമ്മാണ ചിത്രമായ 'പപ്പ ബുക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിനെ ബോബോറ, റിതാഭാരി ചക്രബർത്തി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. യദു രാധാകൃഷ്ണൻ ഛായാഗ്രഹണവും റിക്കി കേജ് സംഗീതവും നിർവഹിക്കുന്നു.