P.V. Anvar

പിണറായി വിജയനെതിരെ വിമർശനവുമായി പി.വി. അൻവർ
പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മീ പരിപാടി തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ മാത്രമുള്ള നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ ടി.എം.സി. സ്ഥാനാർഥിയെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ഖുർആൻ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് വിമർശനം
പി.വി. അൻവർ കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മലപ്പുറത്തിന് വേണ്ടി ജലീൽ എന്ത് ചെയ്തെന്ന് അൻവർ ചോദിച്ചു. യുഡിഎഫ് നേതാക്കളെ ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇതിലേക്ക് ഖുർആനെ വലിച്ചിഴയ്ക്കുന്നെന്നും ആരോപിച്ചു.

ആരോഗ്യമേഖലയിൽ കേരളം പരാജയം; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നു: പി.വി. അൻവർ
കേരളത്തിലെ ആരോഗ്യ മേഖല തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിക്ക് പേരിന് മാത്രമാണ് അധികാരമെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സെക്രട്ടറി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അൻവർ ആരോപിച്ചു.

നിലമ്പൂരിൽ അൻവർ ഘടകമായിരുന്നു; സി.പി.ഐ.എം നിലപാട് തിരുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമായിരുന്നുവെന്ന് സി.പി.ഐ.എം തിരുത്തി. പി.വി. അൻവർ പാർട്ടി വോട്ടുകൾ പിടിച്ചുവെന്ന് സി.പി.ഐ.എം വിലയിരുത്തി. ആർ.എസ്.എസ് സഹകരണ പരാമർശത്തിൽ മുഖ്യമന്ത്രിയോ പാർട്ടി കമ്മിറ്റികളോ തന്നെ വിമർശിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിനൊപ്പം ചേർന്നാൽ ബേപ്പൂരിൽ റിയാസിനെതിരെ മത്സരിക്കും; വി.ഡി. സതീശനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അൻവർ
യുഡിഎഫിനൊപ്പം മുന്നോട്ട് പോകാൻ സാഹചര്യമുണ്ടെങ്കിൽ അതിന് തയ്യാറാണെന്ന് പി.വി. അൻവർ. വി.ഡി. സതീശനുമായി ചർച്ച ചെയ്യാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. 2026-ൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നും അൻവർ വെല്ലുവിളിച്ചു. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ പ്രശ്നമെന്നും അൻവർ വിമർശിച്ചു.

ഷൗക്കത്തിന് വിജയാശംസകൾ; മുഖ്യമന്ത്രി രാജിവെക്കണം, സതീശനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പി.വി അൻവർ
ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വി.ഡി. സതീശനുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎൽഎയോ മന്ത്രിയോ ആകേണ്ട, പൊതുപ്രവർത്തനം തുടരുമെന്ന് പി.വി. അൻവർ
എംഎൽഎയോ മന്ത്രിയോ ആകേണ്ടതില്ലെന്നും പൊതുപ്രവർത്തനം തുടരുമെന്നും പി.വി. അൻവർ. പിണറായിസത്തിനെതിരെ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും അൻവർ സൂചിപ്പിച്ചു. യുഡിഎഫിന് സഹായം വാഗ്ദാനം ചെയ്ത് അൻവർ രംഗത്ത്.

അന്വറിനെ മുഖ്യമന്ത്രിയാക്കിയേക്കും; പരിഹാസവുമായി എം.വി. ഗോവിന്ദന്
പി.വി. അൻവർ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതിനെ പരിഹസിച്ച് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവറിനെ യു.ഡി.എഫ്. മുഖ്യമന്ത്രിയാക്കിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും. കത്രിക ചിഹ്നം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അൻവർ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് പി.വി. അൻവർ
പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണെന്ന് പി.വി. അൻവർ ആരോപിച്ചു. വി.എസ്. അച്യുതാനന്ദനെ ആദ്യം വഞ്ചിച്ചത് പിണറായി വിജയനാണ്. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഈ ജില്ലയോടുള്ള വഞ്ചനയാണെന്നും അൻവർ കൂട്ടിച്ചേർത്തു.

വിഡി സതീശൻ യുഡിഎഫിനെ നയിക്കുമ്പോൾ മുന്നണിയിലേക്ക് ഇല്ലെന്ന് പി.വി. അൻവർ
പി.വി. അൻവർ യുഡിഎഫിനെതിരെ രംഗത്ത്. വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിനൊപ്പം ചേരില്ലെന്ന് അൻവർ വ്യക്തമാക്കി. യുഡിഎഫ് മുന്നണിയിൽ ഘടകകക്ഷിയാക്കാത്തതിന് പിന്നിൽ വി.ഡി. സതീശനാണെന്നും അദ്ദേഹം ആരോപിച്ചു.

അൻവറിൻ്റെ രാജി രാജ്യദ്രോഹമായി കാണണം; ഗണേഷ് കുമാർ
പി.വി. അൻവർ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുവേണ്ടി രാജി വെച്ചതാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത് രാജ്യദ്രോഹമായി കാണണം. യുഡിഎഫിനെ ശരിക്ക് അറിയില്ല അൻവറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.