P.S. Prasanth

സ്വർണ വിവാദം: വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് പി.എസ്. പ്രശാന്ത്
സ്വർണ മോഷണ വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശബരിമലയെ സുവർണാവസരമായി കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമയോടെ കാത്തിരിക്കണമെന്നും പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.

അയ്യപ്പ സംഗമം ലക്ഷ്യം കണ്ടെന്ന് ദേവസ്വം ബോർഡ്; വിമർശകർക്ക് മറുപടിയുമായി പി.എസ്. പ്രശാന്ത്
ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ലക്ഷ്യമിട്ട കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു, പദ്ധതി നാല് വർഷത്തിനുള്ളിൽ നടപ്പിലാക്കും.

ആഗോള അയ്യപ്പ സംഗമം ചരിത്രസംഭവമാകും: പി.എസ്. പ്രശാന്ത്
ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭിപ്രായപ്പെട്ടു. സംഗമത്തിൽ എല്ലാ ഭക്തരെയും തുല്യമായി പരിഗണിക്കും. വിഐപി പരിഗണനകൾ ഒഴിവാക്കി, അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.