എറണാകുളത്തെ സിപിഐ നേതാവ് പി രാജുവിന്റെ സംസ്കാരം കെടാമംഗലത്തെ വീട്ടിൽ നടന്നു. ചടങ്ങിൽ നിന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ വിട്ടുനിന്നത് വിവാദമായി. പാർട്ടിയിലെ ചില സംസ്ഥാന കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തില്ല.