കേരള സർക്കാരും ടീകോമും തമ്മിലുള്ള കരാർ പരസ്പര ധാരണയിൽ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. നിയമയുദ്ധം ഒഴിവാക്കി, എത്രയും വേഗം സ്ഥലം വിനിയോഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി ഉറപ്പു നൽകി.